കൊല്ലം: ശബരിമലയില്‍ യുവതീപ്രവേശത്തെത്തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ അക്രമം നടത്തിയതിനു കേസെടുത്തതുമൂലം പൊലീസില്‍ കീഴടങ്ങിയ യുവാവിന്റെ ...
കൊല്ലം:
ശബരിമലയില്‍ യുവതീപ്രവേശത്തെത്തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ അക്രമം നടത്തിയതിനു കേസെടുത്തതുമൂലം പൊലീസില്‍ കീഴടങ്ങിയ യുവാവിന്റെ അച്ഛന് തൂങ്ങിമരിച്ച നിലയില്‍. 2നു പന്മന കണ്ണന്‍കുളങ്ങര ജംക്ഷനില്‍ ബൈക്ക് യാത്രക്കാരന് പന്മന നെറ്റിയാട് സ്വദേശി അനീസിനെ ആക്രമിച്ച കേസില്‍ പ്രതിയായിരുന്നു മോഹനന്‍പിള്ളയുടെ മകന് മനോജ് കുമാര്‍. പൊലീസ് അന്വേഷിച്ചെത്തിയതിനെത്തുടര്‍ന്ന് മനോജ് കീഴടങ്ങി മണിക്കുറുകള്‍ക്കകം മോഹനന്‍പിള്ളയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചുപന്താടിയില്‍ (മനേഷ് ഭവനില്‍) മോഹനന്‍പിള്ള (65) ആണു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
ബിജെപി പടിഞ്ഞാറ്റക്കര 69-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റാണ് മോഹനന്‍പിള്ള. മകന് യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. ഇന്നലെ ഉച്ചയ്ക്ക് 12ന് ആണു ചവറ സ്റ്റേഷനില്‍ മനോജും സുഹൃത്ത് പടിഞ്ഞാറ്റക്കര ശ്രീ വിഹാറില്‍ ദേവാനന്ദും കീഴടങ്ങിയത്. വൈകിട്ട് നാലരയോടെ മോഹനന്‍പിള്ളയെ വീടിനുള്ളില്‍ തുങ്ങിയ നിലയില്‍ ഭാര്യയാണു കണ്ടെത്തിയത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പൊലീസ് നിരന്തരം മകനെ തിരക്കി വീട്ടിലെത്തിയിരുന്നുവെന്നും മകന് പൊലീസില്‍ കീഴടങ്ങിയതിലുള്ള മനോവിഷമം ആണു മരണത്തിനു കാരണമെന്നും ബന്ധുക്കളും ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു. ഭാര്യ: ആനന്ദവല്ലി. മനേഷ് കുമാര്‍ ആണ് മറ്റൊരു മകന്.
COMMENTS