തൃശൂർ: ആംബുലൻസിൽ മലമൂത്ര വിസർജനം ചെയ്തതിന് ദേഷ്യം തീർക്കാൻ സ്ട്രെച്ചറിൽ തലകീഴായി കിടത്തിയ രോഗി മരിച്ചു. കഴിഞ്ഞ ദിവസം തൃശൂർ മുളങ്കുന്നത്തുകാ...
തൃശൂർ: ആംബുലൻസിൽ മലമൂത്ര വിസർജനം ചെയ്തതിന് ദേഷ്യം തീർക്കാൻ സ്ട്രെച്ചറിൽ തലകീഴായി കിടത്തിയ രോഗി മരിച്ചു. കഴിഞ്ഞ ദിവസം തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചയാളാണ് മരിച്ചത്. പാലക്കാട് തച്ചനാട്ടു കര ദേശീയ പാതയിൽ കൊടക്കാടുവെച്ച് ബൈക്കിടിച്ചാണ് ഇയാൾക്ക് പരിക്കേറ്റത്. വഴിയരികിൽ പരിക്കേറ്റു കിടന്നയാളെ ആദ്യം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെയെത്തിയപ്പോഴാണ് പിൻവാതിൽ തുറന്ന് സ്ട്രെച്ചറിന്റെ ഒരു ഭാഗം നിലത്തും മറുഭാഗം ആംബുലൻസിലുമായി രോഗിയെ കിടത്തി ഡ്രൈവർ രോഷം തീർത്തത്. രോഗിക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. എണീറ്റു നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു രോഗി. ആശുപത്രിയിലെത്തിയ ശേഷം ഡ്രൈവർ ശരീരത്തിൽ മുഴുവൻ പരിക്കേറ്റ് അവശനായ രോഗിയോടെ ഇറങ്ങാൻ ആവശ്യപ്പെട്ടു. പ്രതികരിക്കാതിരുന്നതിനേത്തുടർന്നാണ് ഇയാളെ സ്ട്രെച്ചറിൽ തലകീഴായി കിടത്തിയത്. ഈ രംഗത്തിന് സാക്ഷിയായവർ ദൃശ്യം മൊബൈലിൽ പർത്തി. രോഗി മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഡ്രൈവർ മോശമായി പെരുമാറിയത്. അപകടത്തിൽ പരിക്കേറ്റതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ ഡ്രൈവർ പാലക്കാട് സ്വദേശി ഷെരീഫിനെതിരെ പോലീസ് കേസെടുത്തു. രോഗിയെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ് കേസ്.
COMMENTS