കാക്കനാട്: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് സമീപം കിണറിന് തീപിടിച്ചു. നാട്ടുകാര്‍ വട്ടംകറങ്ങി. ഇന്നലെ വൈകിട്ട് കാക്കനാട് സണ്‍റൈസ് ആശുപത്ര...
കാക്കനാട്: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് സമീപം കിണറിന് തീപിടിച്ചു. നാട്ടുകാര്‍ വട്ടംകറങ്ങി. ഇന്നലെ വൈകിട്ട് കാക്കനാട് സണ്‍റൈസ് ആശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് തീ കണ്ടത്. കിണറ്റില്‍ നാളുകളായി കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീപിടിച്ചത്. ഇവിടെ നിന്നും തീയും പുകയും ആകാശത്തേക്ക് ഉയരുന്നത് കണ്ട് പരിസരത്തെ ഫ്‌ലാറ്റിന് തീപിടിച്ചതാണെന്ന ധാരണയില്‍ അയല്‍വാസിയായ സ്ത്രീ ഫയര്‍ഫോഴ്‌സിനെയും നാട്ടുകാരെയും വിളിച്ചു വരുത്തി. ഇതു കേട്ടു പരിഭ്രാന്തിയിലായ നാട്ടുകാര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കിണറിനാണ് തീപിടിച്ചതെന്നു കണ്ടെത്തിയത്. സംഭവമറിഞ്ഞെങ്കിലും തൃക്കാക്കര ഫയര്‍ഫോഴ്‌സില്‍ വാഹനം ലഭ്യമല്ലാതിരുന്നതിനാല്‍ ഏലൂരില്‍ നിന്നുള്ള സംഘമെത്തിയാണ് കിണറിലെ തീ അണച്ചത്. അമ്പതടിയോളം താഴ്ചയുള്ള വളരെ പഴക്കമുള്ള കിണറായിരുന്നു. കുറേ നാളുകളായി പേപ്പര്‍ ഉള്‍പ്പെടെയുള്ള മാലിന്യം കൂട്ടിയിട്ടു നികന്ന നിലയിലായിരുന്നു. ആഴമുള്ള കിണറായതിനാല്‍ മണിക്കൂറോളം പണിപ്പെട്ടാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ഏലൂര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് എം.വി. സ്റ്റീഫന്റെ നേതൃത്വത്തിലായിരുന്നു തീ അണച്ചത്.
COMMENTS